പി.വൈ.പി.എ ജനറൽ ക്യാമ്പ് 2026

പി.വൈ.പി.എ 79th ജനറൽ ക്യാമ്പ് ഡിസംബർ 21 മുതൽ 24 വരെ കോഴിക്കോട്; വിപുലമായ കമ്മറ്റി രൂപീകരിച്ചു

കുമ്പനാട്: പെന്തെക്കൊസ്ത് യുവജന പ്രസ്ഥാനമായ പി.വൈ.പി.എയുടെ 79-ാമത് ജനറൽ ക്യാമ്പ് ഡിസംബർ 21 മുതൽ 24 വരെ സാഹിത്യ നഗരമായ കോഴിക്കോട്ട് നടക്കും. ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് പി.വൈ.പി.എ ജനറൽ ക്യാമ്പിന് ആതിഥേയത്വം വഹിക്കുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ നിന്നുമുള്ള ആയിരക്കണക്കിന് യുവജനങ്ങൾ ഒത്തുചേരുന്ന ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്യാമ്പ് കമ്മിറ്റിയുടെ മുഖ്യ ഭാരവാഹികളായി പാസ്റ്റർ ബാബു എബ്രഹാം (ചെയർമാൻ), സജി മത്തായി കാതേട്ട് (ജനറൽ കൺവീനർ), പാസ്റ്റർ ഫിജി ഫിലിപ്പ് (ജനറൽ കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. റോയ് മാത്യു ചീരൻ ഡെപ്യൂട്ടി ചെയർമാനായും, ഐ.പി.സി മലബാർ മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ ജനറൽ ജോയിന്റ് കൺവീനേഴ്‌സായും, പാസ്റ്റർ ബേബി കുര്യാക്കോസ്, പാസ്റ്റർ സബ് ചാക്കോ എന്നിവർ ജനറൽ ജോയിന്റ് കോർഡിനേറ്റേഴ്‌സായും പ്രവർത്തിക്കും.
വിവിധ സബ് കമ്മിറ്റികളും കൺവീനർമാരും:
- പ്രോഗ്രാം: പാസ്റ്റർ ജോബി സി.ജെ (കാസർഗോഡ്)
- പ്രാർത്ഥന: പാസ്റ്റർ വി.ടി. അന്ത്രയോസ്, പാസ്റ്റർ ബിനു സക്കറിയ
- ഫിനാൻസ്: പാസ്റ്റർ ജസ്റ്റിൻ രാജ്, ജെസ്സൻ ഫിലിപ്പ്
- മ്യൂസിക്: പാസ്റ്റർ അഖിൽ കെ. വർഗീസ്, പ്രഫിൻ ജേക്കബ്, ഐസക് ജെയിംസ്, വിൽസൺ എബ്രഹാം ജോസ്
- ഭക്ഷണം: പാസ്റ്റർ സജി കെ., പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ സുനിൽ എബ്രഹാം, പാസ്റ്റർ ജസ്റ്റിൻ രാജ്
- പബ്ലിസിറ്റി & മീഡിയ: ഡാനി ഡേവിസ്, പാസ്റ്റർ തോമസ് ജോർജ്, ജോമിനിറ്റിൻ ജോർജ്, സാം ഫിലിപ്പ് തോമസ്
- രജിസ്ട്രേഷൻ: പാസ്റ്റർ എബി മോൻ കെ., ജെസ്‌ന സൂസൻ ജോസ്, എഡ്വിൻ പോൾസൺ, മനില പ്രെഫിൻ,നയന മെർലിൻ
- താമസം (അക്കൊമൊഡേഷൻ): പാസ്റ്റർ ദാനശീലൻ, പാസ്റ്റർ ഷാജി ആന്റണി, സൂസൻ ജോസ്, പാസ്റ്റർ ജെയിംസ് വർഗീസ്
- ലേഡീസ് വാർഡൻ: ലില്ലി റോയ് ചീരൻ, ലിഷ കാതേട്ട്, ലില്ലു ചാൾസ്, പ്രിൻസി ആന്റണി, ഷീല രാജൻ
- ലൈറ്റ് & സൗണ്ട്: പ്രെഫിൻ ജേക്കബ്, വിജിൽ പി.ആർ.
- ഗതാഗതം (ട്രാൻസ്പോർട്ടേഷൻ): ജിജോ പോൾ, പ്രബീഷ് കെ.ബി., ഹെന്ററി ലോറൻസ്
- കൗൺസിലിംഗ്: പാസ്റ്റർ റോബിൻ പി.എസ്.
- വിജിലൻസ്: പ്രൈസ് തോമസ്, ജോസ് ഫിലിപ്പ്
- മെഡിക്കൽ ടീം: ഡോ. അനിത ബേബി, വിനീത വിൽസൺ, കെസിയ അഖിൽ
മലബാറിലെ പി.വൈ.പി.എ സെന്റർ ഭാരവാഹികൾ വിവിധ കമ്മിറ്റികളിൽ സഹകരിച്ചു പ്രവർത്തിക്കും. കൂടാതെ,മലബാർ മേഖലയിലെ സെന്റർ ശുശ്രൂഷകന്മാർ ക്യാമ്പിന്റെ രക്ഷാധികാരികളായി മേൽനോട്ടം വഹിക്കും.
ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് പി.വൈ.പി.എ കേരള സ്റ്റേറ്റ് ഭാരവാഹികളായ ജസ്റ്റിൻ നെടുവേലിൽ (പ്രസിഡന്റ്), സന്ദീപ് വിളമ്പുകണ്ടം (വൈസ് പ്രസിഡന്റ്), ഇവാ. അഡ്വ. ജോൺലി ജോഷി (വൈസ് പ്രസിഡന്റ്),ലിജോ സാമുവേൽ (സെക്രട്ടറി), ബേസിൽ അറക്കപ്പടി (ജോയിന്റ് സെക്രട്ടറി), മാത്യു വർഗീസ് (ജോയിന്റ് സെക്രട്ടറി), ആശിഷ് മാത്യു (ട്രഷറർ), ഫിന്നി മാത്യു (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.ക്യാമ്പിനായുള്ള വിപുലമായ മുന്നൊരുക്കങ്ങൾ പൂർത്തിയായി വരുന്നു.
