"version": "https://jsonfeed.org/version/1",
"title": "",
"description": "",
"home_page_url": "https://yuvajanakahalam.in",
"feed_url": "https://yuvajanakahalam.in/feed.json",
"user_comment": "",
"icon": "https://yuvajanakahalam.in/media/website/yuvajanakahalam-logo.svg",
"author": {
"name": "Godly"
"items": [
"id": "https://yuvajanakahalam.in/akssrngngllutte-puthan-vasanthathinu.html",
"url": "https://yuvajanakahalam.in/akssrngngllutte-puthan-vasanthathinu.html",
"title": "അക്ഷരങ്ങളുടെ പുത്തൻ വസന്തത്തിന്!",
"summary": "യുവജന കാഹളം' ഓൺലൈൻ പതിപ്പിലൂടെ വിരിയുന്ന അക്ഷരങ്ങളുടെ പുത്തൻ വസന്തത്തിന് ഹൃദയപൂർവ്വം ആശംസകൾ! ഐ.പി.സി. യുവജന പ്രസ്ഥാനമായ പി.വൈ.പി.എ.യുടെ മുഖപത്രം 'യുവജന കാഹളം' കാലഘട്ടത്തിന്റെ മാറ്റങ്ങൾ…",
ഐ.പി.സി. യുവജന പ്രസ്ഥാനമായ പി.വൈ.പി.എ.യുടെ മുഖപത്രം 'യുവജന കാഹളം' കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ഡിജിറ്റൽ ലോകത്തേക്ക് ചുവടുവെച്ച് ഓൺലൈൻ പതിപ്പായി പ്രകാശനം ചെയ്യപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ട്.
ഒത്തൊരുമയോടെയുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ ദൈവം നമ്മുടെ പിതാക്കന്മാർക്ക് അനവധി അനുഗ്രഹങ്ങൾ നൽകിയ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. പുതിയ തലമുറയ്ക്ക് അതിൽനിന്നും ഏറെ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. വിഭാഗീയതകൾക്കതീതമായി, സഭയ്ക്കും സമൂഹത്തിനും വരുംകാലങ്ങളിൽ വലിയൊരു അനുഗ്രഹമായി മാറാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആശംസിക്കുന്നു.
വായനയുടെ വസന്തങ്ങൾ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിൽ, യുവമനസ്സുകളെ വീണ്ടും അക്ഷരങ്ങളുടെയും ചിന്തകളുടെയും ലോകത്തേക്ക് മടക്കിക്കൊണ്ടുവരാൻ വഴിതെളിച്ച 'യുവജന കാഹളം' ഭാരവാഹികൾക്ക് സർവ്വകൃപാലുവായ ദൈവം എല്ലാ നന്മകളും ചൊരിയട്ടെ. ഈ അനുഗൃഹീത ആത്മീയ യാത്രയിൽ ഒരുക്കിയിരിക്കുന്ന പുതിയ 'എഴുത്തിടത്തിൽ' തനതായ സർഗ്ഗസൃഷ്ടികളുമായി കടന്നുവരാൻ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. 'യുവജന കാഹളം' ഓൺലൈൻ മാസികയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
ആശംസകളോടെ,
അഡ്വ. വി. എസ്. ജോയ്  MLA
(തവനൂർ നിയമസഭാ മണ്ഡലം)
"image": "https://yuvajanakahalam.in/media/posts/8/Teen-Girl-Reading-Beneath-Blossoming-Tree.jpg",
"author": {
"name": "Yuvajanakahalam"
"tags": [
"editor's pick"
"date_published": "2026-11-15T08:35:00+05:30",
"date_modified": "2026-11-15T23:07:10+05:30"
"id": "https://yuvajanakahalam.in/vighadanathinte-vedashasthram.html",
"url": "https://yuvajanakahalam.in/vighadanathinte-vedashasthram.html",
"title": "വിഘടനത്തിന്റെ വേദശാസ്ത്രം",
"summary": "വിഘടനയുഗമാണിത്. ഭാഷ, വർഗ്ഗം, മതം എന്നീ അടിസ്ഥാനങ്ങളിൽ രാജ്യങ്ങൾ ഛിന്നഭിന്നമാകുന്നു. രാഷ്ട്രീയ കക്ഷികൾ ഗ്രൂപ്പുകളായി പിരിയുന്നു. ഐക്യത്തിനുവേണ്ടിയുള്ള മുറവിളികൾക്കിടയിൽ പിരിച്ചിലിന്റെ അട്ടഹാസങ്ങളാണു മുഴങ്ങിക്കേൾക്കുന്നത്. ഉന്നതമായ ആശയങ്ങളുടെ…",
\n
ഭിന്നതയുടെ ആരംഭം ഏദനിൽ ആദാമിന്റെ അനുസരണക്കേടോടുകൂടിയാണ്. മനുഷ്യൻ ആദ്യം ദൈവവുമായി തെറ്റി. അവർ ഒരുമിച്ചു നടന്നതും കൂട്ടായ്മ പുലർത്തിയതും അവിടെ അവസാനിച്ചു. ആദാം ഓടി ഒളിക്കുകയാണ് ആദ്യം ചെയ്തത്. ദൈവത്തിൽ നിന്നുള്ള മനുഷ്യന്റെ അകൽച്ച മനുഷ്യനും മനുഷ്യനും തമ്മിൽ അകലാനും കാരണമായി; ആദാമിന്റെ കുടുംബത്തിൽ തന്നെ അതാരംഭിച്ചു. രണ്ടു സഹോദരന്മാർ തമ്മിൽ ഭിന്നിക്കുകയും ഒരു കൊലപാതകത്തിന് അതു വഴിതെളിക്കുകയും ചെയ്തു. ഭിന്നത പിന്നീട് വിശാലമായ മേഖലകളിലേക്കു വ്യാപിച്ചു. ദൈവത്തിന്റെ പുത്രന്മാരും മനുഷ്യന്റെ പുത്രന്മാരും (പുത്രിമാരെപ്പറ്റിയേ ഉല്പത്തിയിൽ പറയുന്നുള്ളൂ എന്നുള്ളതു വിസ്മരിക്കുന്നില്ല) എന്നൊരു വിഭജനത്തിനിടയുണ്ടായി. മനുഷ്യർ മൊത്തത്തിൽ ദൈവത്തിൽ നിന്നും വീണ്ടും അകന്നു. പിൽക്കാലത്തു പ്രവാചകൻ പറഞ്ഞ കാരണം തന്നെയാണ് ഈ ഭിന്നതയുളവാക്കിയത്. \"നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്.\" (യെശ. 59:2)
\n
മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകൽച്ച തുടർന്നുകൊണ്ടിരിക്കേ, \"ബാബേൽ\" അതിന്റെ ഒരു പ്രധാന നാഴികക്കല്ലായി. ഭിന്നതയ്ക്കു സഹായകമായി ഭാഷകളും മതങ്ങളും മാനവചരിത്രത്തിൽ വന്നുകയറി. തുടർന്ന്, ഇന്നുവരെയുള്ള ചരിത്രം വിഘടനത്തിന്റേതാണ്. നെബൂഖദ്നേസർ കണ്ട സമ്മിശ്രലോഹബിംബം ഈ വിയോജനത്തിന്റെ നഖചിത്രമാണ് എന്നു പറഞ്ഞാൽ ശരിയാവും.
മനുഷ്യനും ദൈവവും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും മാത്രമല്ല ഭിന്നത. മനുഷ്യനും പ്രകൃതിയും തമ്മിലും ഭിന്നതയിലാണ്. ഈ ഭൗതിക പ്രപഞ്ചം തന്നെ ഈ വിഘടനത്തിൽ ദുഃഖിക്കുകയും ഒരു ഉദ്ധാരണത്തിനുവേണ്ടി ഞരങ്ങുകയുമാണ് (റോമർ: 8:22).
\n
ഈ സ്ഥിതിയിൽ ദൈവം എന്തുചെയ്യാൻ പോകുന്നു എന്നുള്ളതാണ് ഇനി പ്രധാനം. ദൈവം കലക്കത്തിന്റെ ദൈവമല്ല. അടുക്കും, അച്ചടക്കവും, ക്രമവും, ഒരുമയുമാണ് ദൈവ സ്വഭാവത്തിലുള്ളത്. ഒരു മഹാസംയോജനം ദൈവീക പരിപാടിയിലുണ്ട്. അപ്പൊസ്തലനായ പൗലോസ് അതിനെ 'കാലസമ്പൂർണ്ണതയിലെ വ്യവസ്ഥ' എന്നുള്ളതാണ്  വിളിക്കുന്നത്. 'അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളത്  എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടുതന്നെ.' (എഫെ: 1:10) ഇന്നത്തെ ക്രമക്കേടുകൾ താല്ക്കാലികമാണ്. കാലം, ദൈവം ഉദ്ദേശിക്കുന്ന സമ്പൂർണ്ണതയിൽ എത്തുമ്പോൾ ആ ഒന്നാകൽ നടക്കും.
ഈ സംയോജനം ക്രിസ്തുവിൽ കൂടിയാണു നടക്കുന്നത്. മനുഷ്യനെ ദൈവവുമായി നിരപ്പിക്കാതെ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകയില്ലല്ലോ. ആ നിരപ്പിക്കൽ കാൽവരിക്രൂശിലാണു സാധിച്ചത് (റോമ. 5:10-11). അങ്ങനെ ദൈവത്തിന്റെ ഈ ഏകീകരണ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ക്രിസ്തീയ സഭയാണതിന്റെ ഉത്തമനിദർശനം. പൗലോസ് ഇതു സംബന്ധിച്ച് ഇങ്ങനെയാണു പറയുന്നത്. 'അതിൽ യവനനും യഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്തു അത്രേ എല്ലാവരിലും എല്ലാം ആകുന്നു' (കൊലോ: 3:11).
\n
\n
മനുഷ്യനും ദൈവവും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലും മാത്രമല്ല ഭിന്നത. മനുഷ്യനും പ്രകൃതിയും തമ്മിലും ഭിന്നതയിലാണ്. ഈ ഭൗതിക പ്രപഞ്ചം തന്നെ ഈ വിഘടനത്തിൽ ദുഃഖിക്കുകയും ഒരു ഉദ്ധാരണത്തിനുവേണ്ടി ഞരങ്ങുകയുമാണ് (റോമർ: 8:22).
\n
\n
ദൈവീക പദ്ധതിക്കു പിശാചിന്റെ ബദൽ പദ്ധതി എപ്പോഴുമുണ്ട്. അന്തിക്രിസ്തു എന്ന അധർമ്മ മൂർത്തിയിലൂടെ ലോകത്തെ ദൈവത്തിനെതിരായി ഒരുമിപ്പിക്കുന്ന പദ്ധതിയാണ് അവന്റേത്. എന്നാൽ നമ്മുടെ രക്ഷിതാവ് അവനെ ജയിച്ച് രാജാധിരാജാവും കർത്താധികർത്താവുമായി വാഴും. വിഘടന വീരനായ പിശാചിന്റെ സ്ഥാനം ഗന്ധകത്തീപ്പൊയ്കയിലാകുകയും ചെയ്യും (വെളി. 20:10). അപ്പോൾ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥ പൂർണ്ണമായി നടപ്പിൽ വരും. എല്ലാം ദൈവത്തിൽ നിന്നും എല്ലാം ദൈവത്തിലേക്കും എന്ന 'ആത്മീയവൃത്തം' (spiritual cycle) നിലവിൽ വരും.
\n
ക്രിസ്തുവിൽ എല്ലാം ഒന്ന് എന്ന സത്യം മനസ്സിലാക്കിയിരിക്കുന്ന വിശ്വാസികൾക്ക് ഇപ്പോൾ പരിപാവനമായ ഒരു കടപ്പാടുണ്ട്. ഈ ഒരുമ നമ്മുടെ കുടുംബ ജീവിതത്തിലും സഭാജീവിതത്തിലും പ്രായോഗികമായി പ്രകടമാക്കേണ്ടിയിരിക്കുന്നു. നാം ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ട് ഏകഭാവമുള്ളവരായി കഴിയേണ്ടതാണ്. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും പഠിക്കാനുള്ള ഗുണപാഠമിതാണ്. വിഘടന പ്രവണത നമുക്കു പാടില്ല. നാം ക്രിസ്തുവിൽ ഒന്ന്.
\n
\n
Pr. Lijo K. J.
IPC Nilambur North Center PYPA President
"image": "https://yuvajanakahalam.in/media/posts/16/Kerala-Church-Pews-Argument-Scene.png",
"author": {
"name": "Pr. Lijo K. J."
"tags": [
"inspiration",
"highlight"
"date_published": "2026-11-15T08:30:00+05:30",
"date_modified": "2026-11-15T23:10:02+05:30"
"id": "https://yuvajanakahalam.in/rak-goosp-phesrrrr-2026.html",
"url": "https://yuvajanakahalam.in/rak-goosp-phesrrrr-2026.html",
"title": "RAK ഗോസ്പൽ ഫെസ്റ്റ് 2026",
"summary": "റാസൽഖൈമ: ഐ.പി.സി. ഗോസ്പൽ സെന്റർ ന്റെ (IPC Gospel Centre RAK/SHJ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന RAK ഗോസ്പൽ ഫെസ്റ്റ് 2026' നവംബർ 22 ഞായറാഴ്ച വൈകുന്നേരം…",
റാസൽഖൈമ: ഐ.പി.സി. ഗോസ്പൽ സെന്റർ ന്റെ (IPC Gospel Centre RAK/SHJ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന RAK ഗോസ്പൽ ഫെസ്റ്റ് 2026' നവംബർ 22 ഞായറാഴ്ച വൈകുന്നേരം 7:00 മണിക്ക് റാസൽഖൈമ സഫാരി മാളിന് എതിർവശത്തുള്ള ഡൈൻ ഹബ് റെസ്റ്റോറന്റ് മീറ്റിംഗ് ഹാളിൽ വെച്ച് നടക്കും.
\n
ഈ സമ്മേളനത്തിൽ പ്രശസ്ത വചനപ്രഘോഷകൻ പാസ്റ്റർ കെ. ജെ. തോമസ് (കുമളി) മുഖ്യസന്ദേശം നൽകും. ബ്രദർ ലോർഡ്സൺ ആന്റണി സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.
ഡോ. പാസ്റ്റർ സൈമൺ ചാക്കോ ആദ്യക്ഷത വഹിക്കും.
\n
സമ്മേളനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി
സഭാ സെക്രട്ടറി: ബ്രദർ സനൽ കെ. തോമസ് , കൺവീനർ: ബ്രദർ ഫെബിൻ കെ. തോമസ് , കോർഡിനേറ്റർ: ബ്രദർ ബിനോയ് എന്നിവർ അറിയിച്ചു.
"image": "https://yuvajanakahalam.in/media/posts/15/1920px-Aerial_view_of_RAK_City_from_Al_Qawasim_Corniche_flagpole.jpg",
"author": {
"name": "Yuvajanakahalam"
"tags": [
"news"
"date_published": "2026-11-15T08:22:50+05:30",
"date_modified": "2026-11-15T23:43:09+05:30"
"id": "https://yuvajanakahalam.in/pypa-general-camp.html",
"url": "https://yuvajanakahalam.in/pypa-general-camp.html",
"title": "പി.വൈ.പി.എ ജനറൽ ക്യാമ്പ് 2026",
"summary": "പി.വൈ.പി.എ 79th ജനറൽ ക്യാമ്പ് ഡിസംബർ 21 മുതൽ 24 വരെ കോഴിക്കോട്; വിപുലമായ കമ്മറ്റി രൂപീകരിച്ചു കുമ്പനാട്: പെന്തെക്കൊസ്ത് യുവജന പ്രസ്ഥാനമായ പി.വൈ.പി.എയുടെ 79-ാമത്…",
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
\n
"image": "https://yuvajanakahalam.in/media/posts/11/Sunset-Campfire-Bible-Circle.png",
"author": {
"name": "Yuvajanakahalam"
"tags": [
"news",
"editor's pick"
"date_published": "2026-11-15T08:13:00+05:30",
"date_modified": "2026-11-15T23:06:50+05:30"
"id": "https://yuvajanakahalam.in/welcome-to-yuvajanakahalam-2.html",
"url": "https://yuvajanakahalam.in/welcome-to-yuvajanakahalam-2.html",
"title": "അക്ഷരങ്ങളിലൂടെ ആത്മീയ വെളിച്ചത്തിലേക്ക്.",
തിരുവചനം ദിനംതോറും ധ്യാനിച്ച് ആഴ്ചതോറും കുറിപ്പുകൾ തയ്യാറാക്കുകയും, വചനപ്രഭാഷണങ്ങൾ കുറിച്ചെടുത്തു വീണ്ടും ചിന്തിക്കുകയും, ഞായറാഴ്ചകളിൽ സാക്ഷ്യങ്ങൾക്കൊപ്പം ചെറിയ പ്രബോധനങ്ങൾ കൂടി പങ്കുവെക്കുകയും ചെയ്ത ആ പഴയ തലമുറയുടെ അനുഗ്രഹിക്കപ്പെട്ട ആത്മീയ ശീലങ്ങൾ ഇന്ന് പോയ്മറഞ്ഞിരിക്കുന്നു. ആ ഒരു സുന്ദരമായ കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്ക് ഇന്നത്തെ തലമുറയ്ക്ക് അനിവാര്യമാണ്. തിരുസന്നിധിയിൽ  പൂർണ്ണമായി സമർപ്പിതരാകാൻ യുവമനസ്സുകളെ വഴികാട്ടുക എന്നതാണ് ഈ മാസികയുടെ ലക്ഷ്യം. ബൈബിൾ അധിഷ്ഠിത ചിന്തകൾ, ആത്മീയ അനുഭവങ്ങൾ, ദൈവവചന പഠനങ്ങൾ എന്നിവയിലൂടെ നമുക്ക് വചന വെളിച്ചത്തിൽ മുന്നേറാം; ദൈവകൃപയുടെ വഴിയിൽ ഒന്നിച്ച് സഞ്ചരിക്കാം.
വായനയുടെ വസന്തങ്ങൾ അകലുന്ന ഈ കാലത്ത് നമുക്ക് വീണ്ടും അക്ഷരങ്ങളിലേക്ക് മടങ്ങാം. ക്രിസ്തീയ ചിന്തകൾ പങ്കുവെക്കുവാനും ആത്മീക വർധനവ് വരുത്തുവാനും ഉള്ള ഒരു പുതിയ 'എഴുത്തിടം' ഇതാ പ്രിയരേ നിങ്ങൾക്കായി സമർപ്പിക്കുന്നു. ദൈവമഹത്വത്തിനായി സ്വർഗീയ ധ്യാനചിന്തകൾ ഇനി അക്ഷരങ്ങളായി നമ്മുടെ ഹൃദയങ്ങളിൽ ജ്വലിക്കട്ടെ. കഥകളും കവിതകളും ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളുമെല്ലാം അനേകർക്ക് ആത്മീയ ചൈതന്യമേകാൻ നമുക്ക് വീണ്ടും എഴുതിത്തുടങ്ങാം. ഈ അനുഗൃഹീത ആത്മീയ യാത്രയിൽ നമുക്കൊന്നിച്ച് മുന്നേറാം.
നിറഞ്ഞ സ്നേഹത്തോടെ...
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ,
ഗോഡ്‍ലി ജോസഫ്
ചീഫ് എഡിറ്റർ, യുവജന കാഹളം.
ഐ പി സി കേരള സ്റ്റേറ്റ് പി.വൈ.പി.എ.
"image": "https://yuvajanakahalam.in/media/posts/2/Graffiti-Reader-with-Crown-Accents.png",
"author": {
"name": "Godly"
"tags": [
"highlight",
"editorial"
"date_published": "2026-11-06T18:29:00+05:30",
"date_modified": "2026-11-15T23:38:24+05:30"
"id": "https://yuvajanakahalam.in/eliyavinte-kalavum-nammude-kalaghattavum.html",
"url": "https://yuvajanakahalam.in/eliyavinte-kalavum-nammude-kalaghattavum.html",
"title": "ഏലിയാവിന്റെ കാലവും നമ്മുടെ കാലഘട്ടവും",
"summary": "പഴയനിയമ ചരിത്രത്തിൽ മരണത്തെ രുചിക്കാതെ, ജീവനോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പ്രവാചകനാണ് ഏലിയാവ്. ഏലിയാവ് ദൈവത്തിന്റെ വലിയൊരു ശുശ്രൂഷകനായിരുന്നു എന്ന് അക്കാലത്തുള്ളവർക്കെല്ലാം അറിയാമായിരുന്നു. രാജകൊട്ടാരത്തിന്റെ വിചാരകനായ ഓബദ്യാവ്…",
ഭയമില്ലാത്ത ദൈവത്തിന്റെ ശബ്ദം
\n
തന്റെ സന്ദേശം ആരുടെയും മുഖത്തുനോക്കി ഭയമില്ലാതെ വിളിച്ചുപറയാൻ ഏലിയാവ് മടിച്ചില്ല. താൻ ചെയ്യുന്നതെല്ലാം ദൈവമായ യഹോവ തന്നോട് കൽപ്പിച്ചതാണെന്ന പൂർണ്ണമായ ഉറപ്പ് ആ ജീവിതത്തിനുണ്ടായിരുന്നു (1 രാജാക്കന്മാർ 18:36). അതുകൊണ്ടുതന്നെ പ്രവചനജീവിതത്തിലുടനീളം ദൈവത്തിന്റെ അത്ഭുതകരമായ നടത്തിപ്പ് ഏലിയാവ് അനുഭവിച്ചറിഞ്ഞു. \"നീ ഇവിടെനിന്ന് കിഴക്കോട്ട് ചെന്ന് യോർദ്ദാന് കിഴക്കുള്ള കെരീത്ത് തോട്ടിനരികെ ഒളിച്ചിരിക്കുക...\" എന്നും, \"നീ എഴുന്നേറ്റ് സീദോനോടു ചേർന്ന സാരെഫാത്തിലേക്ക് ചെന്ന് അവിടെ പാർക്കുക...\" എന്നും കൃത്യമായ വഴിനടത്തിപ്പുകൾ പ്രവാചകന് ലഭിച്ചു. ദൈവഹിതപ്രകാരം മാത്രം ശുശ്രൂഷിച്ച ഏലിയാവിനെ പോഷിപ്പിക്കാൻ ദൈവം കാക്കകളോടും ഒരു വിധവയോടും കൽപ്പിച്ചു എന്നത് ദൈവത്തിന്റെ വിശ്വസ്തതയെ കാണിക്കുന്നു.
ദേശത്തിന്മേൽ വന്ന ന്യായവിധി
\"ഞാൻ പറഞ്ഞിട്ടല്ലാതെ ഈ വർഷങ്ങളിൽ മഞ്ഞും മഴയും പെയ്യുകയില്ല\" എന്ന കഠിനമായ ദൈവന്യായവിധി രാജാവായ ആഹാബിന്റെ മുഖത്തുനോക്കി പ്രവചിക്കാൻ ഏലിയാവ് ധൈര്യം കാണിച്ചു. മാത്രമല്ല, \"ഇസ്രായേലിനെ കഷ്ടപ്പെടുത്തുന്നത് ഞാനല്ല, യഹോവയുടെ കൽപ്പനകളെ വിട്ടുകളഞ്ഞ് ബാലിനെ സേവിക്കുന്ന നീയും നിന്റെ പിതൃഭവനവുമത്രേ\" എന്ന് രാജാവിനോട് വിളിച്ചുപറയാൻ ഏലിയാവിന് ഭയമുണ്ടായിരുന്നില്ല.
വർഷങ്ങളോളം ദേശത്ത് മഴ പെയ്യാതിരിക്കാൻ തക്കവണ്ണം ദൈവജനം ദൈവത്തോട് പാപം ചെയ്തിരുന്നു. എന്തുകൊണ്ടാണ് ദൈവം ഇത്ര വലിയൊരു കടുത്ത തീരുമാനം എടുത്തത്? അതിനുള്ള ഉത്തരം ഏലിയാവ് ശുശ്രൂഷ ചെയ്ത ആ കാലഘട്ടത്തിന്റെ അവസ്ഥ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. ദൈവത്തോടുള്ള മറുതലിപ്പും വിഗ്രഹാരാധനയും അതിന്റെ എല്ലാ അതിരുകളും ലംഘിച്ച ഒരു കാലമായിരുന്നു അത്.
ദോഷം വർദ്ധിച്ച കാലഘട്ടം
ഇസ്രായേൽ ജനം രണ്ടായി പിരിഞ്ഞ് ആഭ്യന്തര തർക്കങ്ങളിൽ ഏർപ്പെട്ടിരുന്ന കാലമായിരുന്നു അത് (1 രാജാക്കന്മാർ 16:21). അന്ന് ഭരിച്ച ഒമ്രി രാജാവ് യഹോവയ്ക്ക് ഏറ്റവും അനിഷ്ടമായത് ചെയ്യുകയും തനിക്ക് മുൻപുണ്ടായിരുന്ന എല്ലാവരേക്കാളും അധികം ദോഷം പ്രവർത്തിക്കുകയും ചെയ്തു (16:25). എന്നാൽ ഒമ്രിയുടെ മകനായ ആഹാബ് രാജാവായപ്പോൾ, അവൻ തന്റെ പിതാവിനെയും കവച്ചുവെച്ചു! തനിക്ക് മുൻപുണ്ടായിരുന്ന എല്ലാവരേക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായത് അവൻ ചെയ്തു (16:30).
നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നത് പോരാ എന്ന് തോന്നുമാറ്, അവൻ സീദോന്യ രാജാവിന്റെ മകളായ ഈസേബെലിനെ ഭാര്യയായി സ്വീകരിച്ചു. അവൾ മുഖാന്തരം ഇസ്രായേലിൽ ബാലിന്റെ ആരാധന വ്യാപകമായി. ശമര്യയിൽ താൻ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന് ഒരു ബലിപീഠവും അശേരാപ്രതിഷ്ഠയും ഉണ്ടാക്കി. ചുരുക്കത്തിൽ, മുമ്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരേക്കാളും അധികം ദൈവത്തെ കോപിപ്പിച്ച, ദോഷം വർദ്ധിച്ച ഒരു ഇരുണ്ട കാലഘട്ടമായിരുന്നു ഏലിയാവിന്റേത്. ദൈവവചനത്തെ ജനം എത്രമാത്രം നിസ്സാരമായി കണ്ടു എന്നതിന് തെളിവാണ് ബഥേല്യനായ ഹിയേൽ യെരിഹോ പട്ടണം വീണ്ടും പണിതത്. യോശുവ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന ശാപവചനം പോലെ തന്നെ ആ നിർമ്മാണത്തിലൂടെ ഹിയേലിന് തന്റെ മക്കളെ നഷ്ടപ്പെടേണ്ടി വന്നു.
നമ്മുടെ കാലഘട്ടവും നമ്മുടെ ഉത്തരവാദിത്തവും
നാം ജീവിക്കുന്ന ഈ ആധുനിക കാലഘട്ടത്തിലേക്ക് നോക്കുമ്പോഴും സമാനമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്. പാപവും ദോഷവും തിന്മയും അവിശ്വാസവും നാളെയെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മൂല്യച്യുതിയും ദൈവത്തോടുള്ള മറുതലിപ്പും ലോകത്തെ വിഴുങ്ങുന്നു.
എന്നാൽ, ഈ തിന്മയുടെ നടുവിലും ഏലിയാവ് പ്രഖ്യാപിച്ചത്, \"ഞാൻ സേവിച്ചുനിൽക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ\" എന്നാണ്. ചുറ്റുമുള്ള ലോകം മുഴുവൻ പാപത്തിലും വിഗ്രഹാരാധനയിലും ഒഴുക്കിനൊപ്പം നീന്തിയപ്പോൾ, ദൈവ സന്നിധിയിൽ വിശ്വസ്തതയോടെ ഒഴുക്കിനെതിരെ നീന്തി നിൽക്കാൻ ഏലിയാവിന് കഴിഞ്ഞു.
പ്രിയ യുവജനങ്ങളേ, ഈ വഷളായ തലമുറയുടെ നടുവിൽ കർത്താവിനെ സേവിക്കുന്നതിൽ നാം ഉറച്ചുനിൽക്കാൻ തയ്യാറാണോ? എങ്കിൽ, ലോകത്തിന്റെ അശുദ്ധികൾക്കിടയിൽ ദൈവത്തിനുവേണ്ടി ഉയരുന്ന ഒരു വേറിട്ട ശബ്ദമായി, ഒരു പ്രവാചക ശബ്ദമായി നമ്മെ മാറ്റുവാൻ നമ്മുടെ കർത്താവിന് ഇന്നും കഴിയും. ഏലിയാവിന്റെ ദൈവമാണ് നമ്മുടെയും ദൈവം!
\n
Evg. Thomas George
IPC കാർമേൽ ചർച്ച് , വണ്ടിത്താവളം, പാലക്കാട്
പാലക്കാട് മേഖല PYPA സെക്രട്ടറി
"image": "https://yuvajanakahalam.in/media/posts/10/Elijahs-Fiery-Altar-and-Prophets.png",
"author": {
"name": "Evg. Thomas George"
"tags": [
"inspiration",
"highlight"
"date_published": "2026-11-06T13:52:36+05:30",
"date_modified": "2026-11-15T23:06:58+05:30"
"id": "https://yuvajanakahalam.in/thikayunna-daivashakthi.html",
"url": "https://yuvajanakahalam.in/thikayunna-daivashakthi.html",
"title": "‘തികയുന്ന’ ദൈവശക്തി",
"summary": "മനുഷ്യൻ തന്റെ ബലത്തെക്കുറിച്ചാണ് പലപ്പോഴും അഭിമാനിക്കുന്നത്. കഴിവ്, സമ്പത്ത്, അറിവ്, ആരോഗ്യം എന്നിവയെല്ലാം ജീവിതത്തിന്റെ ഉറച്ച തൂണുകളായി നാം കാണാറുണ്ട്. എന്നാൽ, നമ്മുടെ എല്ലാ ആശ്രയങ്ങളും…",
തന്റെ ശരീരത്തിലെ ബലഹീനത നീങ്ങാൻ പൗലോസ് അപ്പൊസ്തലൻ മൂന്ന് വട്ടം പ്രാർത്ഥിച്ചപ്പോൾ ദൈവം നൽകിയ മറുപടി ഇതായിരുന്നു: \"എന്റെ കൃപ നിനക്ക് മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു\" (2 കൊരിന്ത്യർ 12:9). ദൈവിക കൃപയിലൂടെയാണ് നമുക്ക് യഥാർത്ഥ ശക്തി ലഭിക്കുന്നത്. അതുകൊണ്ടാണ് പൗലോസിന് പിന്നീട് തന്റെ പരിമിതികളിൽ പ്രശംസിച്ചുകൊണ്ട്, \"ഞാൻ ബലഹീനനായിരിക്കുമ്പോൾ തന്നെ ശക്തനാകുന്നു\" (2 കൊരിന്ത്യർ 12:10) എന്ന് ധൈര്യത്തോടെ പറയാൻ കഴിഞ്ഞത്. ഒരു വ്യക്തി തന്റെ ബലഹീനതകൾ തിരിച്ചറിഞ്ഞ് ദൈവത്തിൽ ആശ്രയിക്കുമ്പോൾ, ദൈവത്തിന്റെ കൃപയും ശക്തിയും അവരിലേക്ക് ദാനമായി ഒഴുകിയെത്തുന്നു.
1.   ബലഹീനത ഏറ്റുപറയുമ്പോൾ ദൈവശക്തി വെളിപ്പെടുന്നു
വിശുദ്ധ വേദപുസ്തകത്തിൽ സ്വന്തം ബലഹീനതകൾ തുറന്നു സമ്മതിച്ച അനേകം ദൈവദാസന്മാരെ നമുക്ക് കാണാം. ദൈവവിളി ഉണ്ടായപ്പോൾ തന്റെ സംസാരശേഷിക്കുറവ് ഓർത്ത് മോശെ മടിച്ചുനിന്നു: “അയ്യോ കർത്താവേ, ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” (പുറപ്പാട് 4:10). എന്നാൽ മോശെയുടെ ഈ പരിമിതി ദൈവത്തിന്റെ പദ്ധതിക്ക് തടസ്സമായില്ല. തനിക്ക് സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞവന്റെ വായിലൂടെയാണ് ദൈവം തന്റെ വലിയ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്.
ഗിദെയോനും തന്റെ അയോഗ്യതയെക്കുറിച്ച് പൂർണ്ണ ബോധവാനായിരുന്നു. “മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ പിതൃഭവനത്തിൽ ഞാൻ എല്ലാവരിലും ചെറിയവനും ആകുന്നു” എന്ന് അവൻ പറഞ്ഞപ്പോൾ, “ഞാൻ നിന്നോടുകൂടെ ഇരിക്കും” (ന്യായാധിപന്മാർ 6:15–16) എന്ന വാഗ്ദത്തമാണ് ദൈവം അവന് നൽകിയത്.
ജാതികൾക്ക് പ്രവാചകനായി നിയമിച്ചിരിക്കുന്നു എന്ന ദൈവവിളിയുടെ മുൻപിൽ യിരെമ്യാവും തന്റെ പരിമിതി ചൂണ്ടിക്കാട്ടി: “അയ്യോ, യഹോവയായ കർത്താവേ, ഞാൻ ബാലനല്ലോ, എനിക്ക് സംസാരിപ്പാൻ അറിഞ്ഞുകൂടാ” (യിരെമ്യാവ് 1:6). എന്നാൽ ദൈവം അവന്റെ പ്രായത്തെ നോക്കിയില്ല; മറിച്ച് അവനിലൂടെ വെളിപ്പെടാനിരുന്ന തന്റെ വചനത്തെയാണ് നോക്കിയത്.
യുദ്ധപരിചയമുള്ള ഗോല്യാത്തിന്റെ മുൻപിൽ, മനുഷ്യരുടെ കണക്കുകൂട്ടലുകളിൽ ദാവീദ് വെറുമൊരു ദുർബലനായിരുന്നു. എന്നാൽ ദാവീദ് തന്റെ സ്വന്തം ശക്തിയെക്കുറിച്ചല്ല സംസാരിച്ചത്; മറിച്ച് തന്റെ ദൈവത്തിന്റെ ശക്തിയിലാണ് അവൻ പൂർണ്ണമായി വിശ്വസിച്ചത്.
ഇവരുടെയെല്ലാം ജീവിതം ഒരേയൊരു വലിയ സന്ദേശമാണ് നമുക്ക് നൽകുന്നത്: നമ്മുടെ ബലഹീനതകൾ ദൈവത്തിന് നന്നായി അറിയാം. അതിനാൽ നമ്മുടെ കുറവുകളെ ഒളിച്ചുവെക്കേണ്ടതില്ല; ദൈവമുൻപിൽ അവ ഏറ്റുപറഞ്ഞ് അവനിൽ പൂർണ്ണമായി ആശ്രയിക്കുക. നമ്മുടെ പരിമിതികൾക്ക് അപ്പുറമായി ദൈവം നമ്മെക്കുറിച്ചുള്ള തന്റെ മഹത്തായ ഉദ്ദേശ്യം ജീവിതത്തിൽ പൂർത്തീകരിക്കുക തന്നെ ചെയ്യും.
2.  പ്രാർത്ഥനയാലും ഉപവാസത്താലും വെളിപ്പെടുന്ന ദൈവശക്തി
നമ്മുടെ പക്കൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങളോ, മുന്നോട്ടുള്ള വഴികളോ വ്യക്തമായിരിക്കണമെന്നില്ല. എന്നാൽ വഴി അറിയാത്തപ്പോഴും നമുക്ക് വഴികാട്ടുന്ന ദൈവത്തിലേക്ക് നോക്കാൻ കഴിയും. ഹന്നയുടെ ജീവിതം വേദനയിൽനിന്ന് ഉയർന്ന പ്രാർത്ഥനയുടെ വലിയൊരു സാക്ഷ്യമാണ്. മറ്റാർക്കും മനസ്സിലാകാത്ത തന്റെ ഹൃദയവേദനയോടെ അവൾ കർത്താവിന്റെ മുൻപിൽ കണ്ണീരോടെ പ്രാർത്ഥിച്ചു (1 ശമൂവേൽ 1:10-20). ദൈവം അവളുടെ ഹൃദയം കാണുകയും, ആ കണ്ണീരിന്റെ പ്രാർത്ഥനയ്ക്ക് കൃപയുടെ മറുപടി നൽകുകയും ചെയ്തു.
സ്വന്തം ജനത്തെ രക്ഷിക്കേണ്ട നിർണായക ഘട്ടത്തിൽ എസ്ഥേർ രാജ്ഞിയും വലിയ ഭയത്തിലായിരുന്നു. വിളി കൂടാതെ രാജസന്നിധിയിൽ ചെല്ലുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് അറിഞ്ഞിട്ടും അവൾ സ്വന്തം ശക്തിയിലല്ല ആശ്രയിച്ചത്. “എനിക്കുവേണ്ടി ഉപവസിപ്പിൻ… ഞാനും എന്റെ തോഴിമാരും അങ്ങനെ തന്നെ ഉപവസിക്കും; അങ്ങനെ ഞാൻ ചട്ടത്തിന് വിരോധമായി രാജാവിന്റെ അടുക്കൽ ചെല്ലും” (എസ്ഥേർ 4:16) എന്ന് പറഞ്ഞ് അവൾ ഒരു ജനതയെ പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കാളികളാക്കി.
ദൈവത്തിൽ ആശ്രയിക്കുക എന്നാൽ പ്രവർത്തനത്തിൽനിന്ന് പിന്മാറുക എന്നല്ല, മറിച്ച് ദൈവബലത്തിൽ ധൈര്യത്തോടെ മുന്നോട്ട് പോകുക എന്നാണ്. പ്രാർത്ഥനയ്ക്കുശേഷം വിശ്വാസത്തോടെ പ്രവർത്തിച്ച എസ്ഥേറിന് ദൈവം ധൈര്യം മാത്രമല്ല, ആവശ്യമായ ജ്ഞാനവും നൽകി. മനുഷ്യർ അടയ്ക്കുന്ന വാതിലുകൾക്കിടയിലും ദൈവം തന്റെ ജനത്തിന് വിടുതലിന്റെ പുതിയ വാതിലുകൾ തുറന്നു. മൊർദ്ദെഖായി എസ്ഥേറിനോട് ചോദിച്ച ചോദ്യം ഇന്ന് നമ്മോടും സംസാരിക്കുന്നു: “ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്ത് എത്തിയിരിക്കുന്നത്? ആർക്കറിയാം” (എസ്ഥേർ 4:14). നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും കഴിവുകളും ദൈവത്തിന്റെ വലിയൊരു പദ്ധതിക്കായി കരുതിവെച്ചിരിക്കുന്നതാകാം.
ദാവീദിന്റെ സങ്കീർത്തനങ്ങളിലും ഭയം, ഏകാന്തത, ശത്രുക്കളുടെ ഭീഷണി എന്നിവയ്ക്കിടയിലും അവൻ തന്റെ ഹൃദയം ദൈവമുൻപിൽ തുറക്കുന്നതായി കാണാം. ബലഹീനതയിൽ നിന്ന് പ്രാർത്ഥനയിലേക്കും, പ്രാർത്ഥനയിൽ നിന്ന് കൃപയിലേക്കും, കൃപയിൽ നിന്ന് ശക്തിയിലേക്കുമുള്ള യാത്രയാണ് യഥാർത്ഥ വിശ്വാസജീവിതം. അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവശക്തി പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും നമ്മുടെ ജീവിതത്തിലും വെളിപ്പെടും.
3.   ബലഹീനതയിൽ തികയുന്ന വിശ്വാസത്തിന്റെ ശക്തി
അബ്രാഹാമിന്റെ ജീവിതം വിശ്വാസത്തിന്റെ വലിയൊരു പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്. തനിക്കും സാറയ്ക്കും പ്രായമേറി, മനുഷ്യപരമായി സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ലാതിരുന്നിട്ടും അബ്രാഹാം സാഹചര്യങ്ങളെയല്ല, ദൈവത്തിന്റെ വാഗ്ദാനത്തെയാണ് നോക്കിയത്. “ദൈവം താൻ വാഗ്ദാനം ചെയ്തത് പ്രവർത്തിപ്പാനും ശക്തൻ എന്ന് ഉറച്ചു” (റോമർ 4:21) എന്ന് വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അബ്രാഹാം തന്റെ ശരീരത്തിന്റെ ബലഹീനതകളെ നിഷേധിച്ചില്ല, പക്ഷേ ആ ബലഹീനതയേക്കാൾ വലിയവനാണ് വാഗ്ദാനം നൽകിയ ദൈവം എന്ന് അവൻ ഉറച്ചു വിശ്വസിച്ചു. സാഹചര്യങ്ങൾ ‘അസാധ്യമെന്ന്’ പറഞ്ഞപ്പോൾ, ദൈവത്താൽ എല്ലാം ‘സാധ്യമെന്ന്’ അവന്റെ വിശ്വാസം വിളിച്ചുപറഞ്ഞു. അവൻ തന്റെ കഴിവിനെയല്ല, ദൈവത്തിന്റെ അചഞ്ചലമായ വാഗ്ദാനത്തെയാണ് നോക്കിയത്.
യഹൂദാ രാജാവായ യോശാഫാത്ത് വലിയൊരു ശത്രുസൈന്യം തനിക്കെതിരെ വരുന്നത് കണ്ടപ്പോൾ സ്വന്തം ശക്തിയിലല്ല ആശ്രയിച്ചത്. അവൻ ദൈവത്തോട് നിലവിളിച്ചു: “ഞങ്ങൾക്ക് ശക്തിയില്ല; എന്ത് ചെയ്യേണ്ടു എന്ന് അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്ക് തിരിഞ്ഞിരിക്കുന്നു” (2 ദിനവൃത്താന്തം 20:12). എത്ര ആഴമേറിയ വിശ്വാസപ്രഖ്യാപനമാണത്!
\n
\n
ബലഹീനതയിൽ നിന്ന് പ്രാർത്ഥനയിലേക്കും, പ്രാർത്ഥനയിൽ നിന്ന് കൃപയിലേക്കും, കൃപയിൽ നിന്ന് ശക്തിയിലേക്കുമുള്ള യാത്രയാണ് യഥാർത്ഥ വിശ്വാസജീവിതം.
\n
\n
ജീവിതത്തിൽ ചില നിമിഷങ്ങളിൽ “എനിക്ക് കഴിയുന്നില്ല”, “ഇനി മുന്നോട്ട് പോകാൻ അറിയില്ല” എന്നൊക്കെ നമുക്കും പറയേണ്ടി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിലാണ്, “എന്റെ കൃപ നിനക്ക് മതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” (2 കൊരിന്ത്യർ 12:9) എന്ന ദൈവവചനം പ്രസക്തമാകുന്നത്. ദൈവത്തിന്റെ കൃപ നമ്മുടെ ബലഹീനതകളെ അവഗണിക്കുകയല്ല, മറിച്ച് അതിന്റെ നടുവിലും നമ്മെ താങ്ങിനിർത്തുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ യഥാർത്ഥ ശക്തി നമ്മിൽ എത്രത്തോളമുണ്ട് എന്നതിലല്ല, മറിച്ച് നമ്മോടുകൂടെ ആരുണ്ട് എന്നതിലാണ് അടങ്ങിയിരിക്കുന്നത്. പൗലോസ് അപ്പൊസ്തലൻ പറഞ്ഞതുപോലെ, “ഞാൻ ബലഹീനനായിരിക്കുമ്പോൾ തന്നെ ശക്തനാകുന്നു” (2 കൊരിന്ത്യർ 12:10). നമ്മുടെ ബലഹീനതകൾ ഒരു അവസാനമല്ല; മറിച്ച് അത് ദൈവത്തിന്റെ മഹാശക്തി നമ്മുടെ ജീവിതത്തിൽ ആരംഭിക്കുന്ന ഇടമാണ്. ദൈവം നമ്മെ ശക്തീകരിക്കട്ടെ.
\n
\n
Prof. Dr. Ida Manuel
M.Phil, Ph.D, PGDT
Professor & Head, Department of Hindi
Sri C. Achuthamenon Government College, Thrissur
"image": "https://yuvajanakahalam.in/media/posts/9/David-and-Goliath_-The-Standoff.png",
"author": {
"name": "Prof. Dr. Ida Manuel M.Phil, Ph.D, PGDT"
"tags": [
"inspiration",
"highlight"
"date_published": "2026-11-06T13:22:36+05:30",
"date_modified": "2026-11-15T23:07:04+05:30"
"id": "https://yuvajanakahalam.in/bhayathe-marikadakkan-chila-chuvadukal.html",
"url": "https://yuvajanakahalam.in/bhayathe-marikadakkan-chila-chuvadukal.html",
"title": "ഭയത്തെ മറികടക്കാൻ ചില ചുവടുകൾ",
"summary": "ഭയവും ആശങ്കകളും നിറഞ്ഞ ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. നാളെയെക്കുറിച്ചുള്ള ആകുലതകളും, ചുറ്റുപാടുകളിലെ പ്രതികൂല സാഹചര്യങ്ങളും, പരാജയത്തെക്കുറിച്ചുള്ള ഭയവും പലപ്പോഴും യുവതലമുറയെ പിന്നോട്ടടിക്കാറുണ്ട്. എന്തെങ്കിലും…",
എന്നാൽ ബൈബിൾ ചരിത്രത്തിലേക്ക് നോക്കുമ്പോൾ, പ്രതിസന്ധികളുടെ നടുവിൽ ഭയന്ന് പിന്മാറാതെ ധൈര്യത്തോടെ എടുത്ത ചെറിയ ചുവടുകൾ വലിയ വിടുതലുകൾക്കും മാറ്റങ്ങൾക്കും വഴിയൊരുക്കിയതായി നമുക്ക് കാണാം.
മിര്യാം എടുത്ത ഒരു ധീരമായ ചുവട്
മോശെയുടെ ജനനവും അവന്റെ കുടുംബം അനുഭവിച്ച ഭീതിയും നമുക്കറിയാം. ഫറവോന്റെ ക്രൂരമായ കൽപ്പന മൂലം കുഞ്ഞായ മോശെയെ മൂന്ന് മാസത്തോളം അവന്റെ മാതാപിതാക്കൾ ഒളിപ്പിച്ചു സംരക്ഷിച്ചു. എന്നാൽ കുഞ്ഞിനെ ഇനിയും ഒളിപ്പിച്ചു വയ്ക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ, അവനെ ഒരു പെട്ടകത്തിൽ കിടത്തി നൈൽ നദിയുടെ അരികിലെ ഞാങ്ങണകൾക്കിടയിൽ വച്ചു.
അവിടെ നിന്നാണ് ഒരു കൊച്ചു പെൺകുട്ടിയുടെ ധൈര്യത്തിന്റെ കഥ ആരംഭിക്കുന്നത്.
മോശെയുടെ സഹോദരിയായ മിര്യാം ദൂരെയിരുന്ന് എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ടിരുന്നു. രാജകുമാരി കുഞ്ഞിനെ കണ്ടെത്തിയപ്പോൾ, ഭയന്ന് ഓടിപ്പോകുന്നതിനുപകരം മിര്യാം അവളുടെ അടുക്കൽ ചെന്നു. “ഞാൻ പോയി എബ്രായ സ്ത്രീകളിൽ നിന്ന് ഒരു മുലയൂട്ടുന്ന സ്ത്രീയെ വിളിച്ചുകൊണ്ടുവരട്ടെയോ?” എന്ന ധീരമായ ചോദ്യം അവൾ ചോദിച്ചു.
അത് ഒരു വലിയ പ്രസംഗമായിരുന്നില്ല. വലിയ ശക്തിയോ അധികാരമോ അവളുടെ കൈയിലുണ്ടായിരുന്നില്ല. എന്നാൽ അവൾ എടുത്ത **ഒരു ചെറിയ ധീരമായ ചുവട്** മോശെയെ സ്വന്തം അമ്മയുടെ കൈകളിലേക്ക് തന്നെ തിരികെ കൊണ്ടുവന്നു. ആ നിമിഷം ആ കുടുംബത്തിന്റെ ഭയത്തിനിടയിൽ ഒരു പ്രത്യാശയുടെ വാതിൽ തുറന്നു.
ഒരു കൊച്ചു പെൺകുട്ടിയുടെ ധൈര്യം പിന്നീട് ഒരു ജനതയുടെ വിടുതലിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട കണ്ണിയായി മാറി.
കംഫർട്ട് സോൺ വിട്ടിറങ്ങാം
നമ്മുടെ ജീവിതത്തിലും ചിലപ്പോൾ നാം സുരക്ഷിതമായ ഒരു വലയത്തിനുള്ളിൽ കഴിയാൻ ആഗ്രഹിക്കും. “ഇപ്പോൾ ഞാൻ കംഫർട്ടബിൾ ആണ്; മാറ്റമൊന്നും വേണ്ട” എന്ന് നമുക്ക് തോന്നാം.
എന്നാൽ ചിലപ്പോൾ ഈ *Comfort Zone* യഥാർത്ഥത്തിൽ നമ്മുടെ വളർച്ചയെ തടയുന്ന ഒരു അടഞ്ഞ *Shell* ആയി മാറിയേക്കാം. പരാജയത്തെ ഭയന്ന് ശ്രമിക്കാതിരിക്കുക, വിമർശനത്തെ ഭയന്ന് സംസാരിക്കാതിരിക്കുക, മാറ്റത്തെ ഭയന്ന് അവസരങ്ങളിൽ നിന്ന് പിന്മാറുക—ഇവയെല്ലാം നമ്മെ ആ ഷെല്ലിനുള്ളിൽ തന്നെ ഒതുക്കിനിർത്തും.
എന്നാൽ ഓർക്കുക:
നമ്മുടെ ഭയം അവസാനിക്കുന്നിടത്താണ് പലപ്പോഴും നമ്മുടെ പുതിയ യാത്ര ആരംഭിക്കുന്നത്.
മിര്യാം ഭയന്ന് നിശ്ശബ്ദയായി നിന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? അവൾ എടുത്ത ആ ചെറിയ ചുവട് ഒരു കുടുംബത്തിന്റെ ഭാവിയെ മാത്രമല്ല, പിന്നീട് ഒരു ജനതയുടെ ചരിത്രത്തെയും സ്വാധീനിച്ചു.
അതുകൊണ്ട് മാറ്റങ്ങളെ ഭയന്ന് ഒരേ സ്ഥാനത്ത് തന്നെ തുടരരുത്. വളർച്ചയ്ക്ക് ചിലപ്പോൾ കംഫർട്ട് സോൺ വിട്ടിറങ്ങേണ്ടി വരും. വിജയത്തിലേക്കുള്ള ആദ്യ ചുവട് പലപ്പോഴും വളരെ ചെറുതായിരിക്കുംപക്ഷേ അത് ധൈര്യത്തോടെ എടുക്കുന്ന ചുവടായിരിക്കണം.
ഭയത്തെക്കാൾ വിശ്വാസത്തിന് മുൻതൂക്കം നൽകാം
ഇന്നത്തെ യുവതലമുറയോട് ദൈവവചനം നൽകുന്ന സന്ദേശം ഇതാണ്:
ഭയന്ന് നിൽക്കാതെ വിശ്വാസത്തോടെ ഒരു ചുവട് മുന്നോട്ട് വെക്കുക.
നമ്മുടെ ജീവിതത്തിലെ “ഫറവോൻമാരെയും” “ചെങ്കടലുകളെയും” കണ്ട് ഭയന്ന് പിന്മാറേണ്ടതില്ല. ദൈവത്തിൽ ആശ്രയിച്ച് മുന്നോട്ട് പോകാൻ ധൈര്യം കാണിച്ച നിരവധി യുവതീയുവാക്കൾ ബൈബിളിൽ നമുക്ക് മാതൃകകളായി നിൽക്കുന്നു.
ദാവീദ് — ഭയത്തിന്റെ നടുവിലെ ധൈര്യം
ഇസ്രായേൽ സൈന്യം മുഴുവൻ ഗൊല്യാത്തിനെ കണ്ട് ഭയന്ന് വിറച്ചുനിന്നപ്പോൾ, അവനെ നേരിടാൻ മുന്നോട്ട് വന്നത് ഒരു ബാലനായ ദാവീദായിരുന്നു.
മറ്റുള്ളവർ കണ്ടത് ഗൊല്യാത്തിന്റെ വലിപ്പമായിരുന്നു. ദാവീദ് കണ്ടത് ദൈവത്തിന്റെ ശക്തിയായിരുന്നു.
കല്ലും കവിണയുമായി അവൻ മുന്നോട്ട് വന്നു. അവൻ എടുത്ത ആ ഒരു ചുവട് ഒരു വലിയ വിജയത്തിന് വഴിയൊരുക്കി.
\n
\n
എന്നാൽ ചിലപ്പോൾ ഈ Comfort Zone യഥാർത്ഥത്തിൽ നമ്മുടെ വളർച്ചയെ തടയുന്ന ഒരു അടഞ്ഞ Shell ആയി മാറിയേക്കാം. പരാജയത്തെ ഭയന്ന് ശ്രമിക്കാതിരിക്കുക, വിമർശനത്തെ ഭയന്ന് സംസാരിക്കാതിരിക്കുക, മാറ്റത്തെ ഭയന്ന് അവസരങ്ങളിൽ നിന്ന് പിന്മാറുക—ഇവയെല്ലാം നമ്മെ ആ ഷെല്ലിനുള്ളിൽ തന്നെ ഒതുക്കിനിർത്തും.
\n
\n
നമ്മുടെ പ്രശ്നത്തിന്റെ വലിപ്പമല്ല, നമ്മോടുകൂടെയുള്ള ദൈവത്തിന്റെ വലിപ്പമാണ് നമുക്ക് ധൈര്യം നൽകേണ്ടത്.
എസ്ഥേർ — സ്വന്തം ജീവനെക്കാൾ വലിയ ലക്ഷ്യം
എസ്ഥേറിന്റെ മുന്നിലും ഭയപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. രാജാവിന്റെ അനുമതിയില്ലാതെ രാജസന്നിധിയിൽ പ്രവേശിക്കുന്നത് അവളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന കാര്യമായിരുന്നു.
എന്നാൽ സ്വന്തം സുരക്ഷയെ മാത്രം ചിന്തിച്ച് അവൾ പിന്മാറിയില്ല. “ഞാൻ നശിക്കുന്നുവെങ്കിൽ നശിക്കട്ടെ” എന്ന ഉറച്ച മനസ്സോടെ അവൾ രാജസന്നിധിയിലേക്ക് കടന്നുചെന്നു.
അവളുടെ ധീരമായ മുൻകൈ ഒരു ജനതയുടെ ജീവൻ രക്ഷിക്കുന്നതിന് വഴിയൊരുക്കി.
ചിലപ്പോൾ നമ്മുടെ ജീവിതത്തിലും നമ്മുടെ സൗകര്യത്തിനപ്പുറം ഒരു വലിയ ലക്ഷ്യം നമ്മെ കാത്തിരിക്കുന്നുണ്ടാകും.
നെഹെമ്യാവ് — തകർച്ചയ്ക്കിടയിലെ പ്രത്യാശ
യെരൂശലേമിന്റെ മതിലുകൾ തകർന്നുകിടക്കുന്ന വാർത്ത നെഹെമ്യാവിന്റെ ഹൃദയത്തെ വേദനിപ്പിച്ചു. എന്നാൽ അവൻ ദുഃഖത്തിൽ മാത്രം ഒതുങ്ങിയില്ല. പ്രാർത്ഥിച്ചു, രാജാവിനോട് അനുവാദം ചോദിച്ചു, ആവശ്യമായ കാര്യങ്ങൾ ഒരുക്കി, പിന്നെ തകർന്ന മതിലുകൾ പുനർനിർമിക്കാൻ മുന്നിട്ടിറങ്ങി.
തകർന്നുകിടന്ന ഒരു നഗരത്തിന്റെ നടുവിൽ പ്രത്യാശയുടെ ഒരു ചുവട് വെച്ച മനുഷ്യനായിരുന്നു നെഹെമ്യാവ്.
പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നവരായി മാത്രം നിൽക്കാതെ, മാറ്റത്തിന്റെ ഭാഗമാകാൻ തയ്യാറാകണം.
ഇനി നമ്മുടെ ചുവട് ഏത്?
പ്രിയ യുവജനങ്ങളേ,
നിങ്ങളുടെ കഴിവുകളെക്കുറിച്ചുള്ള സംശയങ്ങൾ നിങ്ങളെ തടയാൻ അനുവദിക്കരുത്. നിങ്ങളുടെ മുന്നിലുള്ള പ്രതിസന്ധികൾ എത്ര വലുതാണെങ്കിലും, ദൈവത്തിൽ ആശ്രയിച്ച് ധൈര്യത്തോടെ ഒരു ചുവട് മുന്നോട്ട് വെക്കുക. നമ്മുടെ ഒരു ചുവടിനുവേണ്ടി ആണ് ദൈവം കാത്തിരിക്കുന്നത് . പിന്നീടുഉളവയെല്ലാം ദൈവം ഏറ്റെടുത്തു കൊള്ളും.
ഒരു ചെറിയ ഫോൺ കോൾ ആയിരിക്കാം.
ഒരു പുതിയ ശ്രമമായിരിക്കാം.
ഒരു ക്ഷമാപണം ആയിരിക്കാം.
ഒരു നല്ല തീരുമാനം ആയിരിക്കാം.
ഒരു അവസരം സ്വീകരിക്കുന്നതായിരിക്കാം.
അല്ലെങ്കിൽ ഏറെക്കാലമായി മാറ്റിവെച്ച ഒരു കാര്യത്തിലേക്കുള്ള ആദ്യ ചുവടായിരിക്കാം.
ഓർക്കുക - വലിയ മാറ്റങ്ങൾ പലപ്പോഴും ചെറിയ ചുവടുകളിൽ നിന്നാണ് ആരംഭിക്കുന്നത്.
മിര്യാം ഒരു ചുവട് എടുത്തു.
ദാവീദ് ഒരു ചുവട് എടുത്തു.
എസ്ഥേർ ഒരു ചുവട് എടുത്തു.
നെഹെമ്യാവും ഒരു ചുവട് എടുത്തു.
ഇന്ന് നമ്മുടെ ഊഴമാണ്.
ഭയത്തിന്റെ തടവറയിൽ തന്നെ നിൽക്കാതെ പുറത്തേക്ക് വരാം. കംഫർട്ട് സോണിന്റെ പരിധികൾ മറികടക്കാം. പരാജയത്തെക്കാൾ വിശ്വാസത്തെ തിരഞ്ഞെടുക്കാം. സംശയത്തെക്കാൾ ധൈര്യത്തിന് മുൻതൂക്കം നൽകാം.
ഒരു ചുവട് ഇന്ന് നമ്മൾ എടുക്കുമ്പോൾ, നാളെ അത് ഒരു വലിയ മാറ്റത്തിന്റെ തുടക്കമായി മാറിയേക്കാം.
അതുകൊണ്ട് ഭയന്ന് നിൽക്കേണ്ട.
ദൈവത്തിൽ വിശ്വസിച്ച് ഒരു ചുവട് മുന്നോട്ട് വെക്കുക.
കാരണം, ഭയത്തിന്റെ അതിരുകൾക്കപ്പുറത്താണ് വിശ്വാസത്തിന്റെ പുതിയ വഴികൾ തുറക്കുന്നത്. ദൈവ വചനത്തിൽ ഏറ്റവും കൂടുതൽ ദൈവം ഉപയോഗിച്ച വാക്കും അതു തന്നെ `ഭയപ്പെടേണ്ട'.
ദൈവം നമ്മോടുകൂടെയുണ്ട്. നമുക്കും പുതിയ ചുവടുകൾ വയ്ക്കാം ഭയത്തെ മറികടന്ന്, വിശ്വാസത്തോടെ, ധൈര്യത്തോടെ, പ്രത്യാശയോടെ.
"image": "https://yuvajanakahalam.in/media/posts/7/Hiker-Crossing-a-Mossy-Waterfall-Log-2.png",
"author": {
"name": "Dr. Sini George BAMS, MS"
"tags": [
"inspiration",
"editor's pick"
"date_published": "2026-11-06T09:18:00+05:30",
"date_modified": "2026-11-10T22:10:03+05:30"
"id": "https://yuvajanakahalam.in/pidividatha-kaikalum-kuttayile-nethavum.html",
"url": "https://yuvajanakahalam.in/pidividatha-kaikalum-kuttayile-nethavum.html",
"title": "പിടിവിടാത്ത കൈകളും കുട്ടയിലെ നേതാവും!",
"summary": "ജീവിതത്തിൽ പലവിധത്തിലുള്ള ‘ഇറക്കിവിടലുകൾ’ അനുഭവിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരും. ചിലപ്പോൾ സുഹൃത്തുക്കളുടെ കൂട്ടായ്മകളിൽ നിന്ന്, ചിലപ്പോൾ സ്വന്തം വീട്ടിൽ നിന്നുപോലും അമ്മമാർ ചൂലുമെടുത്ത് ഓടിക്കുമ്പോൾ! നമ്മൾ പുറത്തായിട്ടുണ്ടാകാം.",
\n
എന്നാൽ ബൈബിളിൽ, പിന്നീട് വലിയൊരു ജനക്കൂട്ടത്തെ നേർവഴിയിലേക്ക് നയിച്ച ഒരു ‘മഹാൻ’, ഒരു കുട്ടയിൽ ഇരുന്ന് മതിലിലൂടെ താഴേക്ക് ഇറങ്ങി രക്ഷപ്പെട്ട കഥ അറിയാമോ?
\n
അതെ, നമ്മൾ സംസാരിക്കുന്നത് സാക്ഷാൽ പൗലോസ് അപ്പസ്തോലനെക്കുറിച്ചാണ്!
\n
അപ്പസ്തോലപ്രവൃത്തികൾ 9:25-ൽ കാണുന്ന ആ രംഗം ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. ദമാസ്കസിൽ പൗലോസിനെ വകവരുത്താൻ ശത്രുക്കൾ കാവൽ നിൽക്കുകയാണ്. രക്ഷപ്പെടാൻ മറ്റൊരു വഴിയില്ല. ഒടുവിൽ രാത്രിയിൽ, പൗലോസിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു വലിയ കുട്ടയിൽ ഇരുത്തി മതിലിലൂടെ താഴേക്ക് ഇറക്കി രക്ഷപ്പെടുത്തുന്നു.
\n
ഇന്ന് നമ്മളായിരുന്നെങ്കിൽ എന്തുപറയും?
\n
“എന്തൊരു നാണക്കേട്! ഇത്രയും വലിയൊരു വചനപ്രഘോഷകൻ ഒരു കുട്ടയിൽ ഇരുന്ന് ഒളിച്ചോടുകയോ?”
\n
എന്ന് ചോദിച്ച് നമ്മൾ ട്രോളിയേനെ!
\n
പൗലോസ് ശ്ലീഹായ്ക്കും വേണമെങ്കിൽ ഇങ്ങനെ ചിന്തിക്കാമായിരുന്നു:
\n
“എന്റെ ദൈവമേ, ഈ കുട്ടയുടെ അടിഭാഗം എങ്ങാനും പൊട്ടിയാൽ എന്റെ അന്തസ്സ് തീർന്നില്ലേ! ഞാൻ ഒരു റോമൻ പൗരനാണ്. പ്രശസ്തനായ ഗമാലിയേലിന്റെ കീഴിൽ വിദ്യാഭ്യാസം നേടിയവനാണ്. ഞാനാണോ ഈ കുട്ടയിലിരുന്ന് മതിലിലൂടെ ഇറങ്ങിപ്പോകേണ്ടത്?”
\n
പക്ഷേ പൗലോസ് അങ്ങനെ ചിന്തിച്ചില്ല.
\n
തന്റെ സഹവിശ്വാസികൾ തന്നെ കുട്ടയിലിറക്കി രക്ഷപ്പെടുത്താൻ തീരുമാനിച്ചപ്പോൾ, “എനിക്ക് കുട്ട പോരാ; ലിഫ്റ്റ് തന്നെ വേണം!” എന്ന പിടിവാശിയൊന്നും അദ്ദേഹം കാണിച്ചില്ല. മറുവാക്കില്ലാതെ അവരുടെ ശ്രമത്തോട് സഹകരിച്ചു.
\n
അവിടെയാണ് പൗലോസ് അപ്പസ്തോലന്റെ യഥാർത്ഥ വലുപ്പം നമ്മൾ കാണുന്നത്.
\n
ഈ ‘കുട്ട പ്രയോഗത്തിന്’ പിന്നിൽ ഇന്നത്തെ കാലഘട്ടത്തിന് ഏറെ ആവശ്യമുള്ള ചില ആത്മീയവും സാമൂഹികവുമായ പാഠങ്ങളുണ്ട്.
\n
താഴ്മയുടെ വലിയ പാഠം
\n
യേശുകർത്താവിനെ അനുഗമിക്കാൻ വലിയ ആത്മീയ ‘ഹീറോയിസം’ മാത്രം പോരാ; ചിലപ്പോൾ ഒരു കുട്ടയിലൊതുങ്ങാനുള്ള വിനയവും വേണം.
\n
ദൈവം നമ്മെ ഉയർത്തുന്നതിന് മുമ്പ്, ചില സന്ദർഭങ്ങളിൽ നമ്മെ താഴേക്ക് ഇറക്കിവിട്ടെന്നു വരാം. എന്നാൽ താഴേക്ക് ഇറങ്ങുന്നത് എല്ലായ്പ്പോഴും തകർച്ചയല്ല. ചിലപ്പോൾ അത് ദൈവം ഒരുക്കുന്ന അടുത്ത യാത്രയുടെ തുടക്കമാണ്.
\n
\n
വളരുംതോറും പിളരുകയും, പിളരുംതോറും വീണ്ടും വളർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നമ്മൾ ഒരു സത്യം മറക്കരുത്: മനുഷ്യർ ഇറക്കിവിട്ടാലും, വളർത്തുന്നത് ദൈവമാണ്.
\n
\n
പിടിവിടാത്ത കൂട്ടായ്മ
\n
പൗലോസ് ശ്ലീഹായെ കുട്ടയിലിരുത്തി കയറുപിടിച്ച് താഴേക്ക് ഇറക്കിയത് അദ്ദേഹത്തിന്റെ സഹവിശ്വാസികളാണ്.
\n
ആ കയറിൽ പിടിച്ചിരുന്ന കൈകളിൽ ഒരാൾ പിടിവിട്ടിരുന്നെങ്കിൽ? അവർ തമ്മിൽ ഐക്യമില്ലായിരുന്നെങ്കിൽ? ഇന്നത്തെ രീതിയിൽ പറഞ്ഞാൽ, കിട്ടിയ അവസരത്തിന് ആരെങ്കിലും “കുട്ട കമഴ്ത്തി” വിട്ടിരുന്നെങ്കിൽ?
\n
പൗലോസിന്റെ കഥ അവിടെ അവസാനിച്ചേനെ!
\n
ഒരു ദൈവദാസന്റെ യാത്രയിൽ, മുന്നിൽ നിൽക്കുന്ന ഒരാളെക്കാൾ ചിലപ്പോൾ നിർണായകമായിരിക്കുന്നത് പിന്നിൽ നിന്ന് കയർ മുറുകെപ്പിടിക്കുന്നവരാണ്.
\n
നേതാക്കൾ മറക്കുന്ന ഒരു സത്യം
\n
ഇന്ന് സഭാനേതാക്കളായാലും വിവിധ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുന്നവരായാലും മറന്നുപോകാൻ സാധ്യതയുള്ള ഒരു സത്യമുണ്ട്:
\n
തങ്ങളെ താങ്ങിനിർത്താനും, പ്രതിസന്ധികളിൽ താഴെ വീഴാതെ പിടിച്ചുനിർത്താനും, പ്രാർത്ഥനയിൽ പോരാടാനും വിശ്വസ്തരായ സാധാരണ വിശ്വാസികൾ വേണം.
\n
കൂട്ടായ്മയുടെയും കൂട്ടായ്മയിലെ ദൈവമക്കളുടെയും വില പലരും ഇന്ന് വിസ്മരിച്ചുപോകുന്നു.
\n
പണത്തിന്റെയും സ്ഥാനത്തിന്റെയും പ്രതാപത്തിൽ അനുയായികളെ സൃഷ്ടിക്കാം. പക്ഷേ ചോദ്യം ഇതാണ്:
\n
എത്രകാലം?
\n
വളരുംതോറും പിളരുകയും, പിളരുംതോറും വീണ്ടും വളർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നമ്മൾ ഒരു സത്യം മറക്കരുത്:
മനുഷ്യർ ഇറക്കിവിട്ടാലും, വളർത്തുന്നത് ദൈവമാണ്.
\n
ഇറക്കിവിടലുകൾ ഒടുക്കമല്ല
\n
ജീവിതത്തിൽ ചില ഇടങ്ങളിൽ നിന്ന് നമ്മൾ ‘തള്ളപ്പെടുന്നതും’, ‘ഒഴിവാക്കപ്പെടുന്നതും’, ‘ഇറക്കിവിടപ്പെടുന്നതും’ പരാജയമാണെന്ന് നമ്മൾ കരുതാറുണ്ട്.
\n
പക്ഷേ പൗലോസിന്റെ ജീവിതം മറ്റൊരു സന്ദേശമാണ് നൽകുന്നത്.
\n
അന്ന് ദമാസ്കസിന്റെ മതിലിലൂടെ ആ കുട്ടയിൽ ഇറങ്ങിയ മനുഷ്യന്റെ യാത്ര അവിടെ അവസാനിച്ചില്ല. മറിച്ച്, അതിന് ശേഷം ദൈവം അദ്ദേഹത്തിന്റെ ജീവിതത്തെ അതിവിപുലമായ ഒരു ദൗത്യത്തിനായി ഉപയോഗിച്ചു.
\n
അതുകൊണ്ട് കുട്ടയിൽ ഇറങ്ങേണ്ടിവന്നത് പൗലോസിന്റെ പരാജയമായിരുന്നില്ല; അടുത്ത ദൗത്യത്തിലേക്കുള്ള രക്ഷാമാർഗമായിരുന്നു.
\n
പ്രിയ യുവജനങ്ങളേ,
\n
ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ അല്പം ‘ചെറുതാകേണ്ടി’ വരുമ്പോൾ വിഷമിക്കേണ്ട.
\n
എല്ലാ താഴ്ത്തലുകളും അവസാനമല്ല.
എല്ലാ ഇറക്കിവിടലുകളും പരാജയമല്ല.
എല്ലാ അടഞ്ഞ വാതിലുകളും ദൈവത്തിന്റെ നിരാകരണമല്ല.
\n
ചിലപ്പോൾ ദൈവം നമ്മെ ഒരു വലിയ ദൗത്യത്തിനായി മറ്റൊരു സ്ഥലത്തേക്ക് ‘ഇറക്കി വിടുന്ന’ സമയമായിരിക്കാം അത്.
\n
അതുകൊണ്ട് പൗലോസ് അപ്പസ്തോലനെപ്പോലെ, താഴ്മയോടെ, ആത്മവിശ്വാസത്തോടെ, ദൈവം നൽകിയ കൂട്ടായ്മയെ വിശ്വസിച്ച് ആ ‘കുട്ടയിൽ’ ഇരിക്കാൻ നമുക്കും തയ്യാറാകാം.
\n
കാരണം- ഇറക്കിവിടുന്നത് മനുഷ്യരായിരിക്കാം;
എന്നാൽ ഉയർത്തുന്നതും വളർത്തുന്നതും ദൈവമാണ്.
"image": "https://yuvajanakahalam.in/media/posts/12/Muted-Moonlit-Biblical-Scene.png",
"author": {
"name": "Godly"
"tags": [
"inspiration",
"editor's pick"
"date_published": "2026-11-05T09:01:00+05:30",
"date_modified": "2026-11-15T23:06:45+05:30"